കാസര്‍കോട് മാസ്ക് ധരിക്കാത്ത 267 പേര്‍ക്കെതിരെ കേസ്
കാസര്‍കോട് : മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ സെപ്റ്റംബര്‍ 10 ന് 267 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസ് എടുത്തവരുടെ എണ്ണം 31249 ആയി.
കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 10 ന് മഞ്ചേശ്വരം (3), കുമ്പള (4), കാസര്‍കോട്(6), വിദ്യാനഗര്‍ (3), ബദിയഡുക്ക (2), ബേഡകം (2), ആദൂര്‍ (2), മേല്‍പ്പറമ്പ (4), ബേക്കല്‍ (5), അമ്പലത്തറ (3), ഹേസ്ദുര്‍ഗ് (6), നീലേശ്വരം (5), ചന്തേര (4), ചീമേനി (3), വെള്ളരിക്കുണ്ട് (5), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ സ്റ്റേഷനുകളിലായി 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈന് ലംഘനവുമായി ബന്ധപ്പെട്ട് മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5164 ആയി 7378 പേരെ അറസ്റ്റ് ചെയ്തു.1335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.