വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ചെര്‍ക്കള സ്വദേശിയടക്കം രണ്ടുപേര്‍ ദക്ഷിണ കർണാടക ബണ്ട് വാളിൽ അറസ്റ്റില്‍
മംഗളൂരു: കര്‍ണാടക ബണ്ട്വാളിലെ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള പാടി സ്വദേശി മുഹമ്മദ് അസ്തു എന്ന മുഹമ്മദലി(28), ബണ്ട്വാള്‍ മൂഡയിലെ അഹമ്മദ് സാബിത്(30) എന്നിവരാണ് അറസ്റ്റിലായത്. മൂഡയിലെ വാടകവീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് 40 കിലോയോളം കഞ്ചാവ് പിടികൂടുകയായിരുന്നു. കഞ്ചാവ് സംഘത്തില്‍പെട്ട മുഹമ്മദ് അന്‍സാര്‍ ഓടി രക്ഷപ്പെട്ടു.