കൊട്ടാരക്കരയില്‍ അമ്മയുടെ ഒത്താശയോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവും അമ്മയും അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൈലം തെക്കേക്കര തെക്കേതില്‍ വീട്ടില്‍ പ്രമോദ് (25) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും കുടുംബവും കൊട്ടാരക്കരയില്‍ വാടകക്ക് താമസിക്കുന്നതിനിടയിലായിരുന്നു യുവാവ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പീഡനത്തിന് കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്?റ്റ്? ചെയ്തു.പ്രതികളെ കോടതി റിമാന്‍ഡ്?? ചെയ്തു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണ്‍, എസ്.ഐ അരുണ്‍കുമാര്‍, സുദര്‍ശന്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്