ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ 16കാരിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ മധ്യവയസ്ക്കനെ അറസ്റ്റ് ചെയ്തു
ജയിലിലടച്ചു.
കണ്ണൂര്‍: തളിപ്പറമ്ബില് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. ബദരിയ്യ നഗറില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ എംടിപി ഇബ്രാഹിം ചുട്ടാച്ചി (50) ആണ് അറസ്റ്റിലായത്. തളിപ്പറമ്ബ് സിഐ എന്‍കെ സത്യനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്‍പതിന് ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തളിപ്പറമ്ബ് പോലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.പെണ്‍കുട്ടിയുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ കാല് വേദന മാറ്റിത്തരാമെന്നും പെണ്‍കുട്ടിയുടെ ശരീരത്തിലെ ജിന്ന് ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് എത്തിയ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ചൈല്‍ഡ്ലൈനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ്. ഇബ്രാഹിമിനെതിരെ പോക്സോ കുറ്റം ചുമത്തി. ഇയാളെ തളിപ്പറമ്ബ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു