കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ചയാളെ ഒരു ദിവസം കഴിഞ്ഞിട്ടും വീട്ടിൽ നിന്ന് മാറ്റിയില്ലെന്ന് പരാതി
കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ കൊവിഡ് സ്ഥിരീകരിച്ചയാളെ ഒരു ദിവസം കഴിഞ്ഞിട്ടും വീട്ടിൽ നിന്ന് മാറ്റിയില്ലെന്ന് പരാതി. പ്രായമായവരും , കുട്ടികളും ഉള്ള വീട്ടിൽ സൗകര്യങ്ങളില്ലെന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും രോഗിയെ മാറ്റിയില്ല. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റമെന്റ് സെൻ്ററുകളിൽ ഒഴിവില്ലാത്തത് കൊണ്ടാണ് താമസമെന്നും, ഇന്ന് ഉച്ചയോടെ പ്രശ്നം പരിഹരിക്കുമെന്ന് ഇരിട്ടി താലൂക്ക് ആശുപത്രി സുപ്രണ്ട് വിശദീകരിക്കുന്നു.