ഫാഷന്‍ ഗോള്‍ഡ് വിവാദം , കല്ലട്ര മാഹിന്‍ മധ്യസ്ഥത വഹിക്കും ,ഖമറുിദ്ദീന്റെ വഞ്ചിച്ചിട്ടില്ല, കേസുമായി മുന്നോട്ടു പോവുന്നവര്‍ക്ക് പോവാം. കുഞാലിക്കുട്ടി
മലപ്പുറം: കാസര്‍കോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന് എം.എല്‍.എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , പാണക്കാട്ട് കാസര്‍കോഡ് ജില്ലാ നേതാക്കളുടേയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷം സംസാരിക്കുകയാരുന്നു തങ്ങള്‍. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടതെന്ന് തങ്ങള്‍ വ്യക്തമാക്കി. യോഗ വിവരങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് പത്ര സമ്മേളനത്തില്‍ വ്യകത്മാക്കിയത്. പാര്‍ട്ടി നിക്ഷേപകര്‍ക്കൊപ്പമാണ്. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്തിയുണ്ടെന്നും ഖമറുദ്ദീന് ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്മാന് സ്ഥാനം ഖമറുദ്ദീന് രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്നത്തിലാണെന്നും മജീദ് പറഞ്ഞു. എന്നാൽ ബിസിനസ് പൊളിഞ്ഞതാനെന്നും അല്ലാതെ ഖമറുദ്ദീന് വഞ്ചിച്ചതല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി , കേസുമായി മുന്നോട്ടു പോവുന്നവര്‍ക്ക് മുന്നോട്ട് പോവാമെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും കുഞ്ഞാലികുട്ടി കൂടി ചേർത്തു . ഇതു സ്വകാര്യ കടമാണ്. പാര്‍ട്ടി ഇതില്‍ ഇടപെട്ടത് ധാര്മികമായാണ്. ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഇതില്‍ മധ്യസ്ഥത വഹിക്കുമെന്നും കുഞാലിക്കുട്ടി പറഞ്ഞു.