ഡോക്ടറെത്തിയില്ല; യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു, അന്വേഷണത്തിന് ഉത്തരവ്
കണ്ണൂര്‍ :പാനൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. പൊലീസ് പറഞ്ഞിട്ടും സര്‍ക്കാര്‍ ഡോക്ടര്‍
എത്തിയില്ലെന്നും നഴ്സിനെ അയച്ചില്ലെന്നും ആരോപണം ഉയര്‍ന്നു. സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡോക്ടറെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രിയുടെ മണ്ഡലത്തിലാണു ഗുരുതര സംഭവം.