പരാതിക്കാർ സിപിഎം അനുഭാവികൾ , കച്ചവടം നഷ്ടമായതിനാൽ ചില്ലിക്കാശ് നൽകേണ്ട ബാധ്യതയില്ല. വിവാദം രാഷ്ട്രീയപ്രേരിതം,സമവായത്തിനായി കുഞ്ഞാലിക്കുട്ടിയും മജീദും, എൻ എ നെല്ലിക്കുന്നും ചർച്ച ആരംഭിച്ചു.
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ വിഷയത്തിൽ മലപ്പുറം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചർച്ച തുടരുന്നു. കമറുദ്ദീനെ അനുകൂലിച്ചും എതിർത്തും നിലപാടെടുത്ത ഇരുവിഭാഗവുമായി പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചർച്ച നടത്തുകയാണ്. കാസർകോഡ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുള്ള, കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ എന്നിവർ മലപ്പുറം ലീഗ് ഓഫീസിലുണ്ട്.
കമറുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റിയിരുന്നു. തുടർന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സമവായ ചർച്ച തുടങ്ങിയത്. രാവിലെ നേതാക്കൾക്ക് അസൗകര്യം ഉള്ളതിനാലാണ് മാറ്റിയതെന്ന് ഔദ്യോഗിക വിശദീകരണം വന്നിരുന്നു. എന്നാൽ നിലവിൽ പരാതി നൽകിയത് സിപിഎം അനുഭാവികൾ ആണെന്നും അഡ്വക്കേറ്റ് ഷുക്കൂറിന്റെ പ്രേരണയിലാണ് പോലീസിൽ പരാതി നൽകിയതെന്നും കച്ചവടത്തിൽ നഷ്ടം നേരിട്ടാൽ നിക്ഷേപകർക്കും ഉത്തരവാദിത്വം ഏൽക്കേണ്ടി വരുമെന്നാണ് കമറുദ്ദീൻ അനുകൂലിക്കുന്ന ഒരു ജനപ്രതിനിധി ചർച്ചയിൽ ഉന്നയിച്ച വാദം. മാത്രമല്ല ജനപ്രതിനിധി ആയതിനുശേഷം കമറുദ്ദീൻ ഒരു കച്ചവടത്തിലും ഏർപ്പെട്ടിട്ടില്ലന്നും അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങൾ രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് മറ്റൊരു ഒരു ജില്ലാ നേതാവ് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചത്. എന്നാൽ കമറുദ്ദീനുമായി തുടർന്നുപോകാൻ സാധിക്കില്ലെന്നും ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങൾ രാജിവെക്കണമെന്ന് മറുവിഭാഗം ആവശ്യം ഉന്നയിക്കുന്നു. അതേസമയം യുഎഇയിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി മായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. നേരത്തെ
കമറുദ്ദീന് നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് നൽകിയപ്പോഴും ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മൃദു ലെ സാമ്പത്തിക സൂക്ഷ്മത കുറവ് തന്നെയാണ് തെരഞ്ഞെടുപ്പ് വേളയിലും വിവാദങ്ങൾ ഉണ്ടാക്കിയത്.