തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നീട്ടിയേക്കും: സമവായമുണ്ടാക്കാൻ സർക്കാർ ശ്രമം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നീട്ടിവച്ചേക്കും. പ്രതിപക്ഷം ഉന്നയിച്ച ആവശ്യം സർക്കാർ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാളത്തെ സർവകക്ഷിയോഗത്തിൽ ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. ജനുവരിയിൽ പുതിയ സമിതി അധികാരത്തിൽ വരുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കണമെന്നതാണ് ഇരു മുന്നണികളുടെയും ആവശ്യം.