എവിടെയും നിര്‍ത്തും ; കെഎസ്ആര്‍ടിസി അണ്‍ലിമിറ്റഡ് സര്‍വീസ് തുടങ്ങി ; തിരുവനന്തപുരം എറണാകുളം വോള്‍വോ നാളെമുതല്‍
സംസ്ഥാനമാകെ വ്യാപിപ്പിക്കും.
തിരുവനന്തപുരം :സ്റ്റോപ്പില്ലെങ്കിലും യാത്രക്കാര്‍ പറയുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കുന്ന അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാലോട്ടുനിന്ന് മടത്തറയിലേക്കും നെടുമങ്ങാട്ടുനിന്ന് പേരൂര്ക്കടയിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയത്. മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കാനാണ് അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വീസ് തുടങ്ങിയത്. രാവിലെ ആറുമുതല്‍ രാത്രി ഏഴുവരെയാണ് സര്‍വീസ്. ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല.