തെക്കിൽ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് രവീന്ദ്രൻ രാവണേശ്വരത്തിന്.
സുള്ള്യ: കർണാടകയിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിലെ പ്രമുഖനുമായിരുന്ന തെക്കിൽ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം തെക്കിൽ റൂറൽ ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ നൽകിവരുന്ന എക്സലൻസി പുരസ്കാരം മാധ്യമം ചീഫ് റിപ്പോർട്ടർ രവീന്ദ്രൻരാവണേശ്വരത്തിന്. 25 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന രാവീന്ദ്രൻ രാവണേശ്വരം ന്യുനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കും ഫാഷിസത്തിനുമെതി്ര മാധ്യമ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. രവീന്ദ്രെൻറ ‘കാവിപ്പശു-ഗുജറാത്ത് വംശഹത്യമുതൽ ഇന്ത്യൻ മാധ്യമങ്ങളുടെ നിലാപടുകൾ’, ‘മഡെ മഡെ സ്നാന’ എന്നീ പുസ്തകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി ചെയർമാനും കർണാടക കെ.പി.സി.സി സെക്രട്ടറിയുമായ ടി.എം ഷാഹിദ് തെക്കിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10001 രൂപയും ശിൽപവും പ്രശംസാപത്രവും പൊന്നാടയും അടങ്ങുന്ന അവാർഡ് സെപ്തംബർ 12ന് സുള്ള്യ അറൻന്തോട് തെക്കിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ നെഹ്റു യുവ കേന്ദ്രയുടെ മുൻ ഡയറക്ടർ ജനറലും കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിങ്ങ് പ്രസിഡൻ്റുമായ സലീം അഹമ്മദ് അവാർഡ് കൈമാറും. സംസ്ഥാനത്തെ സാമൂഹിക സാംസ്കാരിക കായിക വിദ്യാഭ്യാസ മാധ്യമ മേഘലകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന തെക്കിൽ ഫൗണ്ടേഷന് കർണാടക സർക്കാറിൻ്റെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാമ്പത്തിക ഉപദേശ്ഠാവായിരുന്ന ഷാഫി മേത്തർ, മുൻ കേരള കർഷക വകുപ്പ് മന്ത്രിയും സോഷ്യലിസ്റ്റുമായ കെ.പി മോഹനൻ, കർണാടക ഡി.ജി.പി ഓം പ്രകാശ്, പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ റബീഹൂള്ള, മടിക്കേരി പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ എസ്.കെ.എസ്.എസ്.എഫിൻ്റെ പ്രവർത്തകർക്ക് തുടങ്ങി നിരവധി പേർഅവാർഡിന് അർഹരായിട്ടുണ്ട്. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം യുണിസെഫിെൻറയും സംസ്ഥാന സർക്കാറിെൻറതുൾപ്പടെയുള്ള പുരസ്കാര ജേതാവ് കൂടിയാണ്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ തെക്കിൽ ഫൗണ്ടേഷൻ ചെയർമാൻ ടി.എം.ഷാഹിദ് തെക്കിൽ അദ്യക്ഷത വഹിക്കും. ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിരവധി പേർ പങ്കെടുക്കുമെന്ന് തെക്കിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി.എം.ഷാസ് തെക്കിൽ, തെക്കിൽ ഫൗണ്ടേഷൻ സെക്രട്ടറി അഷറഫ് ഗുണ്ടി, ട്രഷറർ ടി.എം ജാവിദ് തെക്കിൽ തുടങ്ങിയവർ സുള്ള്യ പ്രസ്സ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. മാധ്യമം കാസർകോട് ബ്യറോ ചീഫാണ് രവീന്ദ്രൻരാവണേശ്വരം. ഭാര്യ എം.ശുഭ( ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപിക, മക്കൾ ദയ , ദിയ