കൊവിഡ് പ്രതിരോധത്തിന് ഗോമൂത്ര സാനിറ്റൈസര്‍; പ്രകൃതിദത്തമെന്ന് അവകാശവാദം
ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസര്‍ പുറത്തിറക്കി ഗുജറാത്തിലെ ഒരു കമ്ബനി. ഗുജറാത്തിലെ ജാംനഗറിലുള്ള കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി എന്ന കമ്ബനിയാണ് ഗോമൂത്ര സാനിറ്റൈസറുമായി രംഗത്തെത്തിയത്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ആല്‍ക്കഹോളിനു പകരം പ്രകൃതിദത്തമായ ഗോമൂത്രം കൊണ്ട് സാനിറ്റൈസര്‍ നിര്‍മിക്കുന്നതെന്നും ലൈസന്‍സ് ലഭിച്ചാല്‍ അടുത്ത ആഴ്ച തന്നെ ഇത് വിപണിയില്‍ എത്തിക്കുമെന്നും കമ്ബനി അറിയിച്ചു.
വനിതാ സഹകരണ സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി ഗോ-സെയ്ഫ് എന്ന പേരിലാണ് ഈ സാനിറ്റൈസര്‍ പുറത്തിറക്കിയത്. ‘വിഷന്‍, മിഷന് ഓഫ് രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന വിഷയത്തില്‍ നടന്ന ദേശീയ വെബിനാറില്‍ രാഷ്ട്ര കാമധേനു ആയോഗ് ചെയര്മാന് വല്ലഭ് കതിരിയയാണ് സാനിറ്റൈസര്‍ അവതരിപ്പിച്ചത്.
മുന്‍പ്, ലോക്ക്ഡൗണ്‍ സമയത്ത് തന്നെ കമ്ബനി ഗോമൂത്രത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് ഉത്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. ഗോ-പ്രൊട്ടക്റ്റ്’ എന്ന പേരില്‍ ഒരു ഉപരിതല സാനിറ്റൈസര്‍, ‘ഗോക്ലീന്‍’ എന്ന പേരില്‍ ഒരു റൂം ക്ലീനിംഗ് ലിക്വിഡ് എന്നിവകളായിരുന്നു അത്.
നേരത്തെ, രാജസ്ഥാനില്‍ തന്നെയുള്ള ഗൗകൃതി എന്ന പേരിലുള്ള മറ്റൊരു കമ്ബനി ചാണകത്തില്‍ നിന്ന് ഫേസ്മാസ്ക് പുറത്തിറക്കിയിരുന്നു. ഇത്തരം 50000 മാസ്കുകള്‍ വിതരണം ചെയ്തു കഴിഞ്ഞെന്നാണ് കമ്ബനിയുടെ അവകാശവാദം. 11, 13 രൂപയുടെ രണ്ട് തരം മാസ്കുകളാണ് ചാണകം കൊണ്ട് ഉണ്ടാക്കിയിരുന്നത്. പൊലീസ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ കൊവിഡ് പോരാളികള്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്തിരുന്നു എന്നും കമ്ബനി പറയുന്നു.