കൊവിഡില്‍ നിര്‍ത്തിവെച്ച ആര്.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തനമാരംഭിക്കും, ഇനി ഒരുമിച്ച് പ്രാര്‍ത്ഥനയും ധ്യാനവും നടത്തുമെന്ന് ആര്.എസ്.എസ്
ന്യൂദല്‍ഹി: പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി രാജ്യത്തെ ആര്.എസ്.എസ് ശാഖകള്‍. കൊവിഡ് 19 നെത്തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ശാഖകളാണ് വിവിധ ജില്ലാതല യൂണിറ്റുകളിലായി പ്രവര്‍ത്തനം തുടങ്ങാന്‍ പോവുന്നത്.
ശാഖകള്‍ തുറക്കുന്നതോടെ വളന്റിയര്‍മാര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമെന്നും വ്യായാമവും സ്വയം പ്രതിരോധ പരിശീലനങ്ങളും തുടരുമെന്നും നേതൃത്വം വ്യക്തമാക്കി. ശാഖ പ്രവര്‍ത്തനം തുടങ്ങണോ വേണ്ടയോ എന്ന് ജില്ലാതല നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും ആര്.എസ്.എസ് പറഞ്ഞു.
കൊവിഡ് 19 വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലാണ് പ്രധാനമായും ശാഖകള്‍ നടത്തുകയെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ആര്.എസ്.എസ് നേതൃത്വം വ്യക്തമാക്കി.
‘ശാഖകള്‍ ഞങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ കഴിയില്ല.
ലോക്ക്ഡൗണില്‍ ശാഖകള്‍ അടച്ചിടേണ്ടി വന്നപ്പോഴും പ്രവര്‍ത്തകരോട് വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കാനും മെഡിറ്റേഷന്‍ ചെയ്യാനും ഞങ്ങള്‍ പറയുമായിരുന്നു’, ശാഖകള്‍ക്ക് നേതൃത്വം നല്കുന്ന മുതിര്‍ന്ന ആര്.എസ്.എസ് പ്രവര്ത്തകന് പറഞ്ഞു.