കാസർകോട് 166 പേര്‍ക്ക് കൂടി കോവിഡ് ,സമ്പര്‍ക്കം 163 . 6408 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
കാസർകോട് : ഇന്ന് കാസർകോട് ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടാള്‍ക്കും വിദേശത്ത് നിന്നെത്തിയഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6579 പേര്
വീടുകളില്‍ .5330 പേരും സ്ഥാപനങ്ങളില്‍ 1249 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6579 പേരാണ്. പുതിയതായി 968 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1415 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 393 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും . 99 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
6408 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 605 പേര് വിദേശത്ത് നിന്നെത്തിയവരും 444 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5359 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4498 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ചെമ്മനാട്- 17
ഉദുമ- 6
ഈസ്റ്റ് എളേരി- 2
അജാനൂര്‍- 14
പിലിക്കോട്- 23
ചെങ്കള- 22
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം- 4
കുമ്പള- 4
കാഞ്ഞങ്ങാട്- 12
എന്മകജെ- 3
മധൂര്‍- 3
ബദിയഡുക്ക- 3
തൃക്കരിപ്പൂര്‍- 6
മടിക്കൈ- 2
കാസര്‍കോട്- 4
മഞ്ചേശ്വരം- 8
പടന്ന- 3
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 5
പുല്ലൂര്‍ പെരിയ- 10
പള്ളിക്കര- 1
പുത്തിഗെ- 7
പൈവളിഗെ- 3
കള്ളാര്‍- 1
കാറഡുക്ക- 1
ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
ചെമ്മനാട് പഞ്ചായത്തിലെ 54 കാരി
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 25 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 25 കാരി
ചെമ്മനാട് പഞ്ചായത്തിലെ 22 കാരന്
കള്ളാര്‍ പഞ്ചായത്തിലെ 30 കാരി
ഇതര സംസ്ഥാനത്ത് നിന്ന് വന്നയാള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 53 കാരന് (കര്‍ണ്ണാടക)
അജാനൂര്‍ പഞ്ചായത്തിലെ 42 കാരന്
വിദേശത്ത് നിന്നെത്തിയ ആള്
കുമ്പള പഞ്ചായത്തിലെ 25 കാരന് (സിംഗപ്പൂര്‍)
ഇന്ന് 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ദേലംപാടി- 3
എന്മകജെ- 1
പള്ളിക്കര- 3
ചെങ്കള- 6
കുമ്പള- 9
മധൂര്‍- 2
മൊഗ്രാല്‍പുത്തൂര്‍- 1
കാസര്‍കോട്- 6
മുളിയാര്‍- 1
പുത്തിഗെ- 2
ബദിയഡുക്ക- 2
അജാനൂര്‍- 7
മഞ്ചേശ്വരം- 1
ചെമ്മനാട്- 8
കാഞ്ഞങ്ങാട്- 5
കോടോംബേളൂര്‍- 6
കള്ളാര്‍- 3
വലിയപറമ്പ- 5
തൃക്കരിപ്പൂര്‍- 3
പൈവളിഗെ- 1
പടന്ന- 14
കയ്യൂര്‍ ചീമേനി- 2
മടിക്കൈ-1