ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് ഉയരണം, ലോകം നമ്മളെ ഉറ്റുനോക്കുന്നു- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുസ്തകങ്ങള്‍ വായിച്ച് അറിവ് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്രിക ഗ്രൂപ്പ് ചെയര്മാന്
ഗുലാബ് കോത്താരിയുടെ പുസ്തക പ്രകാശ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പുസ്തകം വായിച്ച് അറിവുകള്‍
നേടുന്ന ശീലം മാറിപ്പോകരുത്’- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് എത്തേണ്ടതുണ്ട്. കോവിഡ് മഹാമാരിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതില്‍ കാലത്ത്
സമാനതകളില്ലാത്ത രീതിയിലാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി
കുറവുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു.
മാധ്യമങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. എല്ലാവരും വിമര്‍ശനങ്ങളില്‍നിന്നു പഠിക്കേണ്ടതുണ്ട്.
അതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്- പ്രധാനമന്ത്രി പറഞ്ഞു.