ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം: പ്രതിപക്ഷ നേതാവിനെ വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കാന്‍ ആവശ്യ
പ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവിനെ സമീപിച്ചു.
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാമെന്ന് സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടന്ന് ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പും മാറ്റി വക്കാന്‍ ആവശ്യപ്പെടുകയാണെങ്കില് സഹകരിക്കാമെന്ന നിലപാടിലാണ് യുഡിഎഫ്
സര്‍ക്കാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് കൂടാതെ സംസ്ഥാനത്ത് കൊവിഡ് വ്യാപനവും രൂക്ഷമാണ്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന്
ആവശ്യപ്പെട്ട് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ ആലോചനയെന്നാണ് വിവരം.
അതേസമയം ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ്
നീട്ടിവക്കണമെന്നുമുള്ള ആവശ്യത്തിനാണ് യുഡിഎഫില്‍ മുന്‍തൂക്കം.
തെരഞ്ഞെടുപ്പ് മാറ്റിവക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു വഴിക്ക് നടക്കുമ്പോള്‍
തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍