കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാർത്ഥി, ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്
ആലപ്പുഴ: കുട്ടനാട് സീറ്റിൽ ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് തീരുമാനം. ജോസ് കെ മാണിയോടുള്ള നിലപാട് പുന:പരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. ജോസ് വിഭാഗത്തോട് ഇനിയൊരു ചർച്ചയോ സംവാദമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും ജേക്കബ് എബ്രഹാം വ്യക്തമാക്കി.വെർച്വൽ യു.ഡി.എഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കന്റോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരേയും കുട്ടനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാമായിരുന്നു.അതേസമയം ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ പി.ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് പി.ജെ ജോസഫിന്റെ ഹർജിയിൽ പറയുന്നു.വസ്തുതകൾ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് പക്ഷത്തിന് ചിഹ്നം അനുവദിച്ചത്. 450 അംഗ സംസ്ഥാന സമിതിയിൽ 305 പേരുടെ നിലപാട് മാത്രം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്. കേരള കോൺഗ്രസ് എം ചെയർമാൻ ആയി ചുമതല ഏൽക്കുന്നതിൽ നിന്ന് മജിസ്ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
ജോസ് പക്ഷത്തോട് ചെയ്തത്