എം സി ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എൽഡിഎഫ് ജനകീയ വിചാരണ 16ന്
കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ നുറുക്കണക്കിനാളുകളെ കബളിപ്പിച്ച എം സി ഖമറുദ്ദീൻ മഞ്ചേശ്വരം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു എൽഡിഎഫ് 16ന് ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളിൽ ജനകീയ വിചാരണ ധർണ സംഘടിപ്പിക്കും. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് സ്ഥാപനം 150 കോടിയോളം രൂപ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 17 കേസ്സുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
തട്ടിപ്പു നടത്തിയ ഖമറുദ്ദീൻ എംഎൽഎ പദവിയിൽ തുടരുന്നത് രാഷ്ടീയ ധാർമികതക്കും സാമാന്യ നീതിക്കും നിരക്കുന്നതല്ല. വഖഫ് ഭൂമി നിയമ വിരുദ്ധമായി കച്ചവടം നടത്തിയതിനും എംഎൽഎക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഈ രണ്ട് തട്ടിപ്പുകളെയും ന്യായീകരിച്ച മുസ്ലീംലീഗിന്റെ മഫിയാ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയണം. ഈ വിഷയത്തിൽ യുഡിഎഫും കോൺഗ്രസ്സും അഭിപ്രായം പറയണം. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും, മറ്റ് നാല് അസബ്ലി മണ്ഡലങ്ങളിലും ജനകീയ വിചാരണ നടത്തും.
കാസർകോട് ടൗൺ, ബദിയടുക്ക, ഉദുമ മണ്ഡലത്തിൽ ചട്ടംചാൽ ‘ ബോവിക്കാനം, കുണ്ടംകുഴി, കാഞ്ഞങ്ങാട് മണ്ഡലത്തിൽ കാഞ്ഞങ്ങാട് ടൗൺ, ഒടയംചാൽ, പരപ്പ, തൃക്കരിപ്പൂർ മണ്ഡലത്തിൽ തൃക്കരിപ്പൂർ, നീലേശ്വരം ചെറുവത്തൂർ .ഭീമനടി എന്നീ കേന്ദ്രങ്ങളിലുമാണ് ധർണ.