മഞ്ചേശ്വരം എം എൽ എ യുടെ ജൂവലറി തട്ടിപ്പ്: യുവമോർച്ച പ്രതിഷേധിച്ചു
മഞ്ചേശ്വരം : ജൂവലറി തട്ടിപ്പ് കേസിൽ പ്രതിയായ എം.സി.ഖമറുദ്ദീൻ എം.എൽ.എ. രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി താലൂക്കോഫീസ് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത് ഷെട്ടി അധ്യക്ഷനായി. ഭഗവതി കുമാർ, രഞ്ജിത്ത് അനന്തപുരം, വിജയകുമാർ റൈ, പുഷ്പരാജ്, പ്രദീപ് കുമ്പള എന്നിവർ സംസാരിച്ചു.