അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ക്വാറന്റൈനില്‍
ന്യൂഡല്‍ഹി : അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.ഓഫീസില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ക്വാറന്റൈനില്‍ പോയത്.
വേണുഗോപാല്‍ ക്വാറന്റൈനില്‍ പോയ കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീംകോടതിയെ അറിയിച്ചു.
അദ്ദേഹം ഹാജരാകേണ്ട കേസുകള്‍ മാറ്റിവയ്ക്കണമെന്നും എസ്.വി. രാജു കോടതിയില്‍ ആവശ്യപ്പെട്ടു.