പകർച്ചവ്യാധി നിയന്ത്രണ കേസുകൾ: കാസർകോട് ജില്ലയില്‍ ഇന്നു മുതല്‍ പത്തിരട്ടി പിഴ,
മുന്നറിയിപ്പുമായി
ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു.
കാസർകോട് :കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ എടുക്കുന്ന കേസുകള്‍ക്ക് ഇന്ന് മുതല്‍ ( സെപ്റ്റംബര്‍ ഏഴ്) നിലവിൽ ചുമത്തുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തിരുമാനം. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന് ലംഘനം, സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്ക് ധരിക്കാത്തവര്‍, bകടകളിലും പൊതു ഇടങ്ങളിലുംകൂട്ടം കൂടൽ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴയില്‍ വര്‍ധനവ്. പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി പാലിക്കാത്തതിനാൽ ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.