കണ്ണൂരിൽ സിപിഎമ്മിനേക്കാൾ വലിയ ശല്യമാണ് യതീഷ് ചന്ദ്രയെന്ന് കെ മുരളീധരൻ
വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂർ പൊന്നിയത്തെ ബോംബ് സ്ഫോടനവും മയക്കുമരുന്ന് വിഷയവും സിബിഐ അന്വേഷിക്കണം. കതിരൂർ ബോംബ് സ്ഫോടന കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുകയാണെന്ന് വടകര എംപി കെ മുരളീധരൻ. കണ്ണൂർ ജില്ലയിൽ സിപിഎമ്മുകാരേക്കാൾ വലിയ ശല്യമായി യതീഷ് ചന്ദ്ര മാറിയെന്നും കെ മുരളീധരൻ പറഞ്ഞു.
വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂർ പൊന്നിയത്തെ ബോംബ് സ്ഫോടനവും മയക്കുമരുന്ന് വിഷയവും സിബിഐ അന്വേഷിക്കണം. കതിരൂർ ബോംബ് സ്ഫോടന കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് കാരണം വാമനപുരം എംഎൽഎയും സിപിഎം നേതാവുമായ ഡി കെ മുരളിയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും തമ്മിലുള്ള തർക്കങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.