കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം : ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രന്
കൊല്ലം : ആറന്മുളയില് കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് . സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം രാത്രി 12ന് രണ്ട് യുവതികളെ അയച്ചത് മനുഷ്യത്വമില്ലായ്മയാണ്. ആരോഗ്യവകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയ മന്ത്രി ശൈലജയാണ് സംഭവത്തിന് പ്രധാന ഉത്തരവാദിയെന്നും കെ സുരേന്ദ്രന് ആരോപിച്ചു.