ഫോണ്ചെയ്യുമ്ബോള് കേള്‍ക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: ഫോണ്ചെയ്യുമ്ബോള് കേള്‍ക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ചീഫ്സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. കേരള ബ്ലൈന്‍ഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. കൊവിഡ് പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മതിയായ ബോധവത്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പ്രചരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടത്. വിഷയം തീര്‍ത്തും ഗൗരവകരവും പരിഗണനാര്‍ഹവുമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ഏഴ് മാസമായി കൊവിഡിനെതിരായ പ്രചാരണം രാജ്യത്തെമ്ബാടും നടക്കുന്നു. അതിനാല്‍ കൊവിഡ് പ്രത്യാഘാതത്തെ കുറിച്ച് എല്ലാവര്ക്കും അറിയാം. ഈ സാഹചര്യത്തില്‍ അത്യാവശ്യത്തിന് ഒരാളെ ഫോണില്‍ വിളിക്കേണ്ടി വരുമ്ബോള്‍ ഒരു മിനിറ്റിലധികം നീളുന്ന ശബ്ദസന്ദേശത്തിന്റെ ആവശ്യമില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസിന്റെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനത്തിനായി ഫോണില്‍ വിളിക്കേണ്ടി വരുന്നവരുടെ സമയം കൊല്ലുന്ന ഏര്‍പ്പാടാണ് ഇതെന്നും പരാതിയില്‍ പറയുന്നു.