കോവിഡ് മറയാക്കി വീണ്ടും പീഡനം, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്ത്തകന് അറസ്റ്റില്‍
തിരുവനന്തപുരം:കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്ത്തകന് അറസ്റ്റില്‍. ഭരതന്നൂര്‍ പി.എച്ച്.സിയിലെ ആരോഗ്യ പ്രവര്ത്തകന് പ്രദീപാണ് അറസ്റ്റിലായത്. കുളത്തുപുഴ കല്ലുവെട്ടി സ്വദേശിനിയാണ് പരാതിക്കാരി.
കഴിഞ്ഞ മൂന്നിനാണ് സംഭവം. മലപ്പുറം ജില്ലയില്‍ ഹോം നഴ്സായി ജോലിചെയ്യുകയായിരുന്ന ഇവര്‍ അടുത്തിടെ കല്ലറ പാങ്ങോട്ടെ വീട്ടില്‍ കോവിഡ്.
നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റിനായി ആരോഗ്യപ്രവര്‍ത്തകനെ സമീപിച്ചു.
സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നുപറഞ്ഞ് ഇയാള്‍ സ്ത്രീയെ തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും അവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി.
കഴിഞ്ഞദിവസം കത്തിപ്പാറ കളത്തൂരിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി വെള്ളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.