ഉപ്പളയിൽ വീണ്ടും സംഘർഷത്തിന് ശ്രമം ആംബുലന്‍സ് കത്തിച്ചു; പ്രതികളുടെ ചിത്രം സി സി ടി വിയില്‍
ഉപ്പള: രാത്രിയുടെ മറവില്‍ ആംബുലന്‍സ് കത്തിച്ചു. പ്രതിയുടെ ചിത്രം സി സി ടി വിയില്‍ കുടുങ്ങി. ഉപ്പള മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്ററിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സാണ് ഞായറാഴ്ച്ച രണ്ടു മണിയോടെ തീവെച്ച് നശിപ്പിച്ചത്.
ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു. ആംബുലന്‍സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ആള്‍ട്ടോ കാറിലേക്കും ബൈക്കിലേക്കും തീ പടര്‍ന്നു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
തീവെച്ചവരുടെ ചിത്രം തൊട്ടടുത്ത സ്ഥാപനത്തിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടു പേര് ആംബുലന്‍സിന്റെ അടുത്തു വന്ന് നില്ക്കുന്നതും ആംബുലന്‍സ് കത്തിയയുടനെ മുനീറുല്‍ ഇസ്ലാം മദ്രസ ഗ്രൗണ്ടിലൂടെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയതിന്‍്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ആംബുലന്‍സ് കത്തിച്ചതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന തക്കതായ ശിക്ഷ നല്‍കണമെന്ന് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന് (എ ഓ ഡി എ) ജില്ലാ പ്രസിഡണ്ട് മുനീര്‍ ചെമ്മനാട് അറിയിച്ചു.