കുരുക്ക് മുറുകുന്നു: ചെക്ക് കേസില്‍ എം.സി. ഖമറുദ്ദീന് എം.എല്‍.എക്ക് സമന്‍സ്
കാഞ്ഞങ്ങാട്: മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന് ചെക്ക് കേസില്‍ ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു. ഖമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡില്‍ 78 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാര്‍ സ്വദേശികളുടെ പരാതിയിലാണ് കോടതി സമന്‍സ് അയച്ചത്.
ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് പണം തിരിച്ചുചോദിച്ചപ്പോള്‍ ചെക്ക് നല്‍കുകയും പണം ഇല്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ ഡിസംബറില്‍ ഹാജരാകാന്‍ ഖമറുദ്ദീന് കോടതി നിര്‍ദേശം നല്കി.
ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ഏഴുപേര്‍ ചന്തേര പൊലീസില്‍ എം.എല്‍.എക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുപ്രകാvരം പൊലീസ് കേ?െസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.