ജീവനക്കാരന് കോവിഡ് :കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് താൽക്കാലികമായി അടച്ചു
കാഞ്ഞങ്ങാട് : നഗരസഭയിലെ റവന്യു വിഭാഗം ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭയുടെ പ്രവർത്തനം സെപ്തംബർ 9 വരെ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി നഗരസഭ ചെയർമാനും സെക്രട്ടറിയും അറിയിച്ചു.കോവിഡ് സ്ഥിരികരിച്ച ജീവനക്കാരനുമായി പ്രാഥമിക സമ്പർക്ക പട്ടികയിലെ പതിനാലോളം ജീവനക്കാർ സ്വയം നീരീക്ഷണത്തിൽ പോകാനും നിർദ്ദേശം നൽകിയതായി കൗൺസിൽ തല കക്ഷി നേതാക്കളുമായുള്ള ചർച്ചക്ക് ശേഷം ചെയർമാൻ അറിയിച്ചു. എന്നാൽ വോട്ടർപ്പട്ടിക ഹിയറിംഗുമായി ബന്ധപ്പെട്ട് തെരെഞ്ഞടുപ്പ് കമ്മീഷൻ നിർദേശ പ്രകാരം പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവർ തെരെഞ്ഞടുപ്പ് കമ്മീഷൻ്റെ വെബ്സെറ്റിൽ നിന്ന് പേര് ചേർക്കാൻ നൽകിയ അപേക്ഷ ഡൗൺലോഡ് ചെയ്ത് സ്ഥിരതാമസമുണ്ടെന്ന് തെളിക്കുന്ന രേഖകൾ സഹിതം സെപ്തംബർ പത്താം തിയ്യതിക്ക് മുമ്പായി നഗരസഭ ഓഫീസിൽ ഏൽപ്പിക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.