ഓണനാളിൽ കാണാതായ ലോട്ടറി വില്പനക്കാരൻ തോട്ടിൽ മരിച്ചനിലയിൽ .
ചെറുവത്തൂർ: ഓണനാളിൽ കാണാതായ ലോട്ടറി വില്‍പ്പനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി കണ്ണാടിപ്പാറ വലിയപറമ്പിലെ പവിത്രനെ ( 52 ) യാണ് മരിച്ച നിലയിൽ കണ്ടത്. ചെറുവത്തൂർ ഞാണങ്കൈയിലെ ബാറിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടത്. ദിവസങ്ങളുടെ പഴക്കമുണ്ട്. ഭാര്യ: പ്രീത. മക്കൾ: പ്രവിത, പ്രജിത. സഹോദരി: ദേവകി.