തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസർകോട് : വീട്ടിൽ നിന്ന് തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ യുവതി മരിച്ചു. ഉദുമ എരോൽ ഞെക്ലിയിലെ സന്തോഷ് കുമാറിൻ്റെ ഭാര്യ ശ്രീജ ( 35 ) യാണ് മംഗലാപുരം ആശുപത്രിയിൽ വെച്ച് ശനിയാഴ്ച രാത്രി മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചയോടെ ഞെക്ലിയിലെ വീട്ടിൽ നിന്നാണ് തീ പൊള്ളലേറ്റത്. ഉടൻ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ സാരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
കുറ്റിക്കോൽ പരപ്പയിലെ പരേതനായ രാഘവൻ ആചാരിയുടേയും രമണിയുടേയും മകളാണ്. കുട്ടികൾ ഇല്ല. സഹോദരങ്ങൾ: ലത (മുഴക്കോം ) രകേഷ് (ഗൾഫ്).