കരിപ്പൂരിൽ സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച് കൊല്ലാൻ ശ്രമം
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വെച്ച് ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ സ്വർണക്കടത്ത് സംഘത്തിന്റെ വധശ്രമം. വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. നജീബ്, ആൽബർട്ട് എന്നീ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് സംഘം എത്തിയത്. വാഹനത്തിന് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ നിർത്താതെ ഇവരുണ്ടായിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ച് കാർ മുന്നോട്ട് പോയി. പിന്നീട് നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. സംഘത്തിലെ രണ്ടു പേർ പിടിയിലായി. നാല് പേർ രക്ഷപ്പെട്ടു.