കണ്ണൂരിൽ നിന്ന് വിമാനത്തിൽ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്മാനില്‍ നിന്നാണ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.