നൂറു പിന്നിട്ട് മുഖ്യമന്ത്രിയുടെ കോവിഡ് വാര്‍ത്താ സമ്മേളനം; റെക്കോര്‍ഡ്
തിരുവനന്തപുരം :മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് 19 കാലത്തു നടത്തിയ വാര്‍ത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു. ഒരു ഭരണാധികാരിയും ഒരു വിഷയത്തില്‍ ഇത്രയേറെ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടാകില്ല എന്ന് മാധ്യമ ലോകം ജനുവരിയിലെ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദൈനംദിന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് വിവരങ്ങള്‍ സവിസ്തരം. മിക്ക ദിവസവും ഒരുമണിക്കൂര്‍ നീളുന്ന വാര്‍ത്താ സമ്മേളനം. ആദ്യം വൈകീട്ട് ആറുമണിക്ക് തുടങ്ങി ഏഴിന് അവസാനിക്കും വിധമായിരുന്നു. റമദാന് കാലത്തു സമഠത്തില് മാറ്റം വരുത്തി-അഞ്ചു മുതല്‍ ആറുവരെറമദാന് കഴിഞ്ഞപ്പോള്‍ പഴയ സമയം വീണ്ടുംഅന്നന്നത്തെ കൊറോണ വ്യാപനത്തിന്റെ കണക്കുകള്‍ മുതല്‍ ലോക്ക് ടൗണില്‍ കഷ്ടപ്പെടുന്നവരുടെയും സഹായം വേണ്ടവരുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെ മുഖ്യമന്ത്രി പ്രതിപാദിച്ചു. മനുഷ്യര്‍ മാത്രമല്ല വലതു മൃഗങ്ങളും തെരുവ് നായ്ക്കളും ക്ഷേത്രക്കുരങ്ങുകളും പരാമര്‍ശ വിഷയങ്ങളായി വാര്‍ത്താ ചാനലുകളാകെ വാര്‍ത്താ സമ്മേളനങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തു. സോഷ്യല്‍ മീഡിയാ ലൈവ് അതിനു പുറമെ. മറ്റെല്ലാ പരിപാടികളെയും കവച്ചു വെച്ചാണ് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനങ്ങള്‍ ടിവിയിലും സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്ടിച്ചത്. കേള്‍ക്കുന്നവര്‍ക്ക് കുറിച്ചെടുക്കാന്‍ പാകത്തില്‍ വ്യക്തതയോടെ സാവകാശത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. സഹായങ്ങള്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന സംഭാവനയുടെയും കോവിഡ് കാല സഹായങ്ങളുടെയും വിവരം പട്ടിക രൂപത്തില്‍ മുഖ്യമന്ത്രി വായിക്കുന്നതും പുതുമയായി. വിഷുക്കൈനീട്ടമായി കിട്ടിയതും സക്കാത്ത് കിട്ടിയതുമായ ചെറുതുകകള്‍ അയച്ച കുഞ്ഞുങ്ങളുടെ പേരുകള്‍ വായിച്ചു. ജീവിത സമ്ബാദ്യമായ ആടിനെയും വാര്‍ധക്യ -ക്ഷേമ പെന്ഷന് തുകയും മറ്റും സംഭാവന നല്കിയ വയോജനങ്ങള്‍ വാര്‍ത്താ സമ്മേളനങ്ങളിലൂടെ വാര്‍ത്താ വിഷയങ്ങളായി. കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ എന്നും കാത്തിരിക്കുന്ന ഒന്നായി എല്ലാ വാര്‍ത്താ സമ്മേളനങ്ങളും.ജനുവരിയില്‍ തുടങ്ങി 69 ദിവസം കൊണ്ട് 50 വാര്‍ത്താ സമ്മേളനങ്ങളാണ് നടത്തിയത്. മാര്‍ച്ച് 18 നു അമ്ബതു തികച്ചു അര്‍ദ്ധ സെഞ്ചുറി. പിന്നീട് അടുത്ത 169 ദിവസങ്ങള്‍ കൊണ്ട് നൂറിലേക്ക്. ആദ്യ വാര്‍ത്താ സമ്മേളനങ്ങള്‍ മുഖ്യമന്ത്രിയും മാധ്യമ പ്രവര്‍ത്തകരും ഒരു ഹാളില്‍ മുഖാമുഖം ഇരുന്നായിരുന്നു. കോവിഡ് വ്യാപന ഭീഷണി വര്‍ധിച്ചതോടെ ശാരീരിക അകലം പാലിച്ചു സെക്രട്ടറിയേറ്റ് മുറ്റത്തേക്ക് വേദി മാറ്റി. അത് കഴിഞ്ഞു, മുഖ്യമത്രി നോര്‍ത്ത് ബ്ലോക്കിലെ മീഡിയ ചേമ്ബറിലും മാധ്യമ പ്രവര്‍ത്തകര്‍ പി ആര് ഡി ചേമ്ബറിലുമായി.50 ല്‍ നിന്ന് നൂറിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനത്തിന്റെ ഘടന മാറ്റി. 53-ാം പത്ര സമ്മേളനത്തിന് ശേഷം ഫേസ്ബുക്കിലൂടെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയ മുഖ്യമന്ത്രി, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് സെക്രട്ടേറിയറ്റ് അടച്ചപ്പോള്‍ ജൂലായ് ആറിന് ഫേസ്ബുക്ക് ലൈവിലൂടെ വാര്‍ത്താ സമ്മേളനം നടത്തി. മാധ്യമങ്ങള്‍ ചോദ്യം എഴുതി നല്കി. പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകര്‍ സ്വന്തം ഓഫീസുകളിലും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുമായി വാര്‍ത്താ സമ്മേളനം തുടര്‍ന്ന്. അതിനു ചില തടസ്സങ്ങളും ശബ്ദ ക്രമീകരണത്തില്‍ അപാകവും കണ്ടപ്പോള്‍ ജൂലായ് 13 ന് വീണ്ടും വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ പിആര്‍ ചേമ്ബറിലെത്തി. ജൂലായ് 27 മുതല്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേയ്ക്ക് മാറി. പിന്നീടുള്ള ദിവസങ്ങളിലും ക്ലിഫ് ഹൗസിലായിരുന്നു മുഖ്യമന്ത്രി.
ആഗസ്റ്റ് എട്ടിന് കരിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തിയായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയത്. ആഗസ്റ്റ് 12 ന് വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് കരിപ്പൂര്‍ സന്ദര്‍ശിച്ചവര്‍ ക്വാറന്റൈനില്‍ പോകാനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം വന്നത്. മുഖ്യമന്ത്രി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയതോടെ പതിവ് വാര്‍ത്താ സമ്മേളനം മുടങ്ങി. 27 ന് വീണ്ടും വാര്‍ത്താ സമ്മേളനം ആരംഭിച്ചു ഉത്രാടനാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഓണസമ്മാനമായി നൂറുദിന നൂറിന പരിപാടി പ്രഖ്യാപിച്ചത്. ഒരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ നടത്തിയ വാര്‍ത്താസമ്മേളനം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ പേര് ലൈവായി കണ്ട വാര്‍ത്താസമ്മേളനം, ചാനലുകളില്‍ ഏറ്റവും റേറ്റിങ്ങുള്ള വാര്‍ത്താ പരിപാടി എന്നിങ്ങനെ അനേകം സവിശേഷതകളാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്.
മാധ്യമങ്ങള്‍ക്കു നേരെ മുഖം തിരിക്കുകയാണ്-മാധ്യമങ്ങളോട് തുറന്നു സംവദിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി. കോവിഡ് വിഷയങ്ങള്‍ മാത്രം പറഞ്ഞു തുടങ്ങിയ വാര്‍ത്താ സമ്മേളനങ്ങളില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഉന്നയിച്ചത് മാധ്യമങ്ങളാണ്-ആദ്യം മുഖ്യമന്ത്രി രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. കോവിഡ് പ്രതിരോധം പോലും രാഷ്ട്രീയ വിഷയമാക്കി പ്രതിപക്ഷം അധികക്ഷേപം ചൊരിയുകയും പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിക്കുകയും