കോവിഡ് രോഗ വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന കാസർകോട് മൂന്നാംഘട്ടത്തിൽ 42 പേര് മരണപെട്ടു.. ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കാസർകോട് : കാസര്‍കോട് ജില്ലയിൽ ഇന്ന് 276 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മാത്രമല്ല 659 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനും ഉണ്ട്. ഇത് ജില്ലയിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ്. അതേസമയം കോവിഡ് മരണസംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കക്ക് കാരണമായിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടത്തിലും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ജില്ലയില്‍, മൂന്നാംഘട്ടത്തിലാണ് 42 പേര് മരിച്ചത്. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തീരദേശ പ്രദേശങ്ങളിലെ രോഗ വ്യാപനവും പ്രധാന വെല്ലുവിളിയാണ്.