അധ്യാപക ദിനത്തില്‍ അധ്യാപക ദമ്പതിമാരെ
നീലേശ്വരം നഗരസഭ ആദരിച്ചു
കാസർകോട് : അധ്യാപക ദിനത്തില്‍ അധ്യാപക ദമ്പതിമാരെ നീലേശ്വരം നഗരസഭ സംഘം വീട്ടില്‍ ചെന്ന് ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവലിലെ അധ്യാപക ശ്രേഷ്ഠനായ എം.ശങ്കരന് നമ്പ്യാര്‍മാസ്റ്റര്‍ – സി.എം.ഭാര്‍ഗ്ഗവി ടീച്ചര്‍ ദമ്പതിമാര്‍, രാമരം മുഹമ്മദ്മാസ്റ്റര്‍ – ലൈലടീച്ചര്‍ ദമ്പതിമാര്‍, പട്ടേനയിലെ പി.വി.കുഞ്ഞിരാമന് മാസ്റ്റര്‍ – പത്മാവതി ടീച്ചര്‍ ദമ്പതിമാര്‍ എന്നിവരെയാണ് അധ്യാപക ദിനത്തില്‍ രാവിലെ അവരവരുടെ വീടുകളില്‍ എത്തി നഗരസഭ സംഘം ആദരിച്ചത്.
എം.ശങ്കരന് നമ്പ്യാര്‍മാസ്റ്റര്‍, രാമരം മുഹമ്മദ്മാസ്റ്റര്‍, പി.വി.കുഞ്ഞിരാമന് മാസ്റ്റര്‍ എന്നിവരെ നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് പൊന്നാട അണിയിച്ചു. ലൈല ടീച്ചറെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.രാധയും, പത്മാവതി ടീച്ചറെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം.സന്ധ്യയും, സി.എം.ഭാര്‍ഗ്ഗവി ടീച്ചറെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം.സന്ധ്യയും കൗണ്‍സിലര്‍ പി.ഭാര്‍ഗ്ഗവിയും ചേര്‍ന്ന് പൊന്നാട അണിയിച്ചു.
നീലേശ്വരം പഞ്ചായത്ത് ബോര്‍ഡില്‍ അംഗമായിരുന്ന ഭാര്‍ഗ്ഗവി ടീച്ചറെ അന്നത്തെ സഹമെമ്പര്മാരായിരുന്ന ഇപ്പോഴത്തെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് റാഫി, എറുവാട്ട് മോഹനന് എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ട് നല്കി അനുമോദിച്ചു.
കൗണ്‍സിലര്‍മാരായ പി.കുഞ്ഞികൃഷ്ണന്, എ.വി.സുരേന്ദ്രന്, പി.വി.രാമചന്ദ്രന്മാസ്റ്റര്, പി.കെ.രതീഷ്, പി.വി.രാധാകൃഷ്ണന് എന്നിവരും നഗരസഭാ സംഘത്തിലുണ്ടായിരുന്നു.