റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്കൂട്ടര്‍ മറിഞ്ഞ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു
ഉപ്പള : റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്കൂട്ടര്‍ മറിഞ്ഞ് പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പളയിലെ ജ്യൂസ് കടയില്‍ ജീവനക്കാരനും കര്‍ണാടക കന്യാന സ്വദേശിയുമായ യാക്കൂബ്(21) ആണ് മരിച്ചത്. സെപ്തംബര്‍ ഒന്നിന് കന്യാനയിലാണ് അപകടമുണ്ടായത്. യാക്കൂബ് ബൈക്ക് ഓടിച്ചുപോകുന്നതിനിടെ പശു റോഡിന് കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും യാക്കൂബിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. കര്‍ണാടകയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന യാക്കൂബ് ഇന്ന് രാവിലെയാണ് മരിച്ചത്. കന്യാന ബണ്ടിത്തടുക്ക മൊറോട്ടിയിലെ ഇസ്മായില്‍-നഫീസ ദമ്പതികളുടെ മകനാണ് യാക്കൂബ്