തിരിച്ചുവരവിന്റെ പാതയിൽ റെയിൽവേ, സെപ്തം. 12 മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ
ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു.സെപ്തംബർ 12 മുതൽ 80 ട്രെയിനുകൾ കൂടി സർവീസ് നടത്തും. നിലവിലുള്ള 230 ട്രെയിനുകൾക്ക് പുറമെയാണ് പുതിയ ട്രെയിൻ സർവീസുകൾ.സെപ്തംബർ10 മുതൽ ഈ പുതിയ ട്രെയിനുകളുടെ റിസർവേഷൻ ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.