സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര് മരിച്ചു. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവും അധികം രോഗ ബാധിതരുള്ളത്.
24 മണിക്കൂറിൽ 40162 സാമ്പിൾ പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണൽ പബ്ലിക് ഹെൽത്ത് ലാബിനോട് ചേർനന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യു. ആർടിപിസിആർ വിഭാഗം പ്രവർത്തിക്കും. 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധന സംവിധാനമാകും. 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.
തിരുവനന്തപുരത്ത് തീരപ്രദേശത്ത് നിന്ന് മാറി മിക്കയിടത്തും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിലവിൽ 4459 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതൽ ജാഗ്രത വേണം. ഓണാവധി കഴിഞ്ഞതോടെ തിരക്ക് വർദ്ധിച്ചു. കൊല്ലത്ത് കോർപ്പറേഷൻ പരിധിയിലാണ് കൂടുതൽ രോഗികൾ. തീരക്കടലിൽ വള്ളത്തിലെത്തി ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ പൊലീസ് പരിശോധന നടത്തും.
പത്തനംതിട്ടയിൽ സെപ്തംബർ ഏഴ് മുതൽ എല്ലാ പഞ്ചായത്തിലും റാപിഡ് ടെസ്റ്റ് നടത്തും.ആന്റിജൻ പരിശോധനക്ക് 2.80 കോടി ചെലവാക്കി കിറ്റുകളും കിയോസ്കുകളും സ്ഥാാപിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ 190 ജീവനക്കാർ ക്വാറന്റൈനിൽ പോയിരുന്നു. ഇവിടെ എല്ലാ വാർഡുകളും പ്രവർത്തിക്കുന്നു. രോഗികൾക്ക് രണ്ട് മാസത്തേക്ക് മരുന്ന് നൽകുന്നു.
കോട്ടയത്ത് മുനിസിപ്പാലിറ്റിയിലാണ് രോഗവ്യാപനം കൂടുതൽ. നാല് വ്യവസായ ശാലകൾ കൊവിഡ് ക്ലസ്റ്ററാണ്. ഇടുക്കിയിൽ 87 ശതമാാനം രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് തീരദേശ മേഖലയിൽ രോഗവ്യാപനം കൂടുതലാണ്. കടലുണ്ടിയിൽ മൂന്ന് ദിവസത്തിനിടെ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. പരിശോധനക്ക് വിമുഖത കാട്ടുന്ന പ്രവണത പലര്‍ക്കും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിൽ രോഗികൾ വർധിക്കുന്നു. ജില്ലയിൽ വലിയ ക്ലസ്റ്റർ വാളാട് ആണ്. ഇവിടെ കേസുകൾ കുറയുന്നു. 5065 പേരെ പരിശോധിച്ചപ്പോൾ 347 പേർക്ക് രോഗം കണ്ടെത്തി. കണ്ണൂരിൽ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പാട്യത്ത് കേസുകൾ കുറയുന്നു. മറ്റിടത്ത് രോഗം നിയന്ത്രിക്കാനായി. കാസർകോട് 276 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുന്നു. ആദ്യ രണ്ട് ഘട്ടടത്തിലും ഒരു മരണം പോലും ഉണ്ടായിരുന്നില്ല. മൂന്നാം ഘട്ടത്തിൽ 42 പേർ മരിച്ചു.
കഴിഞ്ഞ ദിവസം സൂചിപ്പിച്ച പോലെ കൊവിഡ് വ്യാപനം നല്ല നിലയിൽ പിടിച്ചുനിർത്താൻ കേരളത്തിന് ആകുന്നുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതർ 40 ലക്ഷം കടന്നു. ഇന്നലെ മാാത്രം 86432 പേർക്ക് രാജ്യത്ത് രോഗം കണ്ടെത്തി. കേരളം പുലർത്തിയ ജാാഗ്രതയുടെയും പ്രവർത്തനത്തിന്റെയും മികവ് മറ്റ് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തിയാൽ മനസിലാകും.