കാസര്‍കോട് സ്വദേശിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നെല്ലിപ്പാറ സ്വദേശിയുടെ കാർ കസ്റ്റഡിയിൽ എടുത്തു
ആലക്കോട്: യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിപ്പാറ സ്വദേശിയുടെ മാരുതി കാറാണ് കേസന്വേഷിക്കുന്ന തളിപ്പറമ്ബ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെന്റ നേതൃത്വത്തില്‍ നെല്ലിപ്പാറയില്നിന്ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതിയായ യുവാവിെന്റതാണ് കാര്‍.
കാസര്‍കോട് സ്വദേശിനിയും കാര്‍ത്തികപുരത്ത് വിവാഹിതയുമായ 24കാരിയെ കഴിഞ്ഞ ദിവസം കാറില്‍ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.സംഭവവുമായി ബന്ധപ്പെട്ട് നെല്ലിപ്പാറ സ്വദേശികളായ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ ഒളിവിലാണ്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അേന്വഷിക്കുന്നുണ്ട്.