കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കൂവേരി സ്വദേശിയായ 32 കാരനാണ് പിടിയിലായത്. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. മൂന്ന് തവണ പല സ്ഥലങ്ങളില്‍ വച്ച് ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.