സാധാരണക്കാരുടെ അറിവില്ലായ്മ ആയുധമാക്കി എ ടി എം തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
മംഗളുരു: സാധാരണക്കാരുടെ അറിവില്ലായ്മ ആയുധമാക്കി എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടുന്നതില്‍ വിദഗ്ധനായ ആള് അറസ്റ്റില്‍. ഹലഗുരുവിനടുത്തുള്ള ചിക്ക ഇലചെഗെരെ ഗ്രാമത്തില്‍ താമസിക്കുന്ന മധു (32) വിനെയാണ് കനകപുര താലൂക്കിലെ സത്താനൂര്‍ സ്റ്റേഷന് പോലീസ് അറസ്റ്റു ചെയ്തത്. വിദ്യാഭ്യാസമില്ലാത്തവരെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. കര്‍ഷകരും കൂലിവേല ചെയ്യുന്നവരുമായ നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.