ലഹരിക്കടത്ത്: നടി റിയ ചക്രബർത്തിയുടെ സഹോദരൻ അറസ്റ്റിൽ
മുംബൈ: ലഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരൻ അറസ്റ്റില്‍. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് റിയയുടെ സഹോദരന് ഷൗവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ്.
ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും വീടുകൾ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു.
നേരത്തെ ഷോവിക്ക് ചക്രവര്‍ത്തിയുടെയും സാമുവല്‍ മിറാണ്ടയുടെയും വീടുകളില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ഷോവിക്കിന് എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സയിദ് വിലത്രയ്ക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.
അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ വെള്ളിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു.