ബംഗളൂരു മയക്കുമരുന്ന് കേസ്: കന്നട നടി രാഗിണി ദ്വിവേദി അറസ്റ്റിൽ
ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് കേസിൽ പ്രമുഖ തെന്നിന്ത്യൻ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം നാലായി. കേസിൽ സിസിബി രാഗിണിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇതോടെ കന്നഡ സിനിമാലോകത്തെ പ്രമുഖരിലേക്ക് അന്വേഷണം നീങ്ങും എന്നാണ് വിലയിരുത്തൽ. ലഹരി റാക്കറ്റുമായി ബന്ധമുള്ള സിനിമാരംഗത്തെ പ്രമുഖരുടെ വിവരങ്ങള്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
അതിന് പിന്നാലെയാണ് രാഗിണിയെ ചോദ്യം ചെയ്തത്. കന്നഡയിലെ മുന്‍നിര നടിയും മോഡലുമാണ് രാഗിണി. ഇവർ നേരത്തെയും മയക്കുമരുന്ന് ഉപയോഗിച്ച് പ്രശ്നമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്.