വീണ്ടും കോവിഡ് മരണം; ആലപ്പുഴ, കാസര്‍കോട് സ്വദേശികളുടെ മരണം ചികിത്സയിലിരിക്കെ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് ഇന്ന് മരിച്ചത്.
കാസര്‍കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്ഹാ മഹലിലെ മുനവര്‍ റഹ്മാന്(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 18 നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. ഇതോടെ അസുഖം കൂടി. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.
മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.