തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; ഏഴ് മരണം
കടലൂർ: തമിഴ്നാട്ടിൽ കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേർക്ക് പൊളളലേറ്റതായാണ് പ്രാധമികമായി ലഭിച്ച വിവരം. സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് തിരച്ചിൽ തുടരുകയാണ്.