കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു
കണ്ണൂര്‍: കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു. ഓട്ടോ ഡ്രൈവറായ ചാല സ്വദേശി രവീന്ദ്രന്(60)ആണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഇന്നലെ രാത്രിയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും പോസിറ്റീവായത്. തുടര്‍പരിശോധനക്കായി ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിലുള്ള മാനസിക പ്രയാസമാണ് ആത്മഹകത്യക്ക് പിന്നിലെന്നാണ് വിവരം.