വീട്ടു മുറ്റത്ത്വളര്ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി
കാഞ്ഞങ്ങാട്:വീട്ടു മുറ്റത്ത്വളര്ത്തിയ കഞ്ചാവ് ചെടികള്‍ ഹോസ്ദുര്ഗ്എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി .മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സുരേശന്റെ മകന് മനുവിന്റെ (30)വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ്ചെടികളാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് 165 സെ.മീ, 12 സെ.മീ വളര്
ച്ചയെത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. മനു സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്തില്ല.ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ പി.അശോകന്, സിവില്‍എക്സൈസ് ഓഫീസര്‍ കെ.വി.പ്രജിത്ത് കുമാര്‍, എക്സൈസ് ഡ്രൈവര്‍ പി.രാജീവര് എന്നിവരും റെയ്ഡിലുണ്ടായിരുന്നു