മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച ഏഴംഗസംഘം പൊലീസ് പിടിയില്‍
എറണാകുളം : മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ഏഴു പ്രതികള്‍ പിടിയിൽ . കഴിഞ്ഞ 31ന് രാത്രി 10നാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ജനയുഗം ജില്ല ലേഖകന്‍ ജോമോന് വി. സേവ്യറിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോമോന് മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സയിലാണ്.
ശാസ്താംപാറ പുലിപ്പറമ്ബില് ബിപിന്‍ (27), നെയ്യശേരി കീഴേപുരയ്ക്കല് അര്ജുന് അജി (21), ഏഴല്ലൂര്‍ പെരുമ്ബാറയില് ഷെമന്റ് (19), ശാസ്താംപാറ കൂറ്റോലിക്കല്‍ ശ്യാം (21) നെയ്യശേരി കാനത്തില്‍ ആരോമല്‍ (21), കാരിക്കോട് കാരകുന്നേല്‍ ഷിനില്‍ (23) ഏഴല്ലൂര്‍ പെരുമ്ബാറയില് ഫ്ലമെന്റ് (18) എന്നിവരാണ് പോലീസ് പിടിയിലായത്. ഒളിവിലിരുന്ന പ്രതികളെ സൈബര്‍ സെല്ലിെന്റ സഹായത്തോടെയാണ് കരിമണ്ണൂര്‍ പൊലീസ് പിടികൂടിയത്