ജെ ഇ ഇ-നീറ്റ് പരീക്ഷ: വിദ്യാർത്ഥികൾക്കായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
ന്യൂഡൽഹി: ജെ ഇ ഇ – നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബീഹാറിൽ ജെ ഇ ഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാർത്ഥികൾക്കായാണ് 40 ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സർവീസുകൾ.ജെ ഇ ഇ, നീറ്റ് പരീക്ഷകൾക്ക് പുറമേ, നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവർക്കും സർവീസ് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. സെപ്തംബർ 13നാണ് നീറ്റ് പരീക്ഷ. കഴിഞ്ഞ ദിവസം മുംബയിലും പരീക്ഷയെഴുതുന്നവർക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു.