ശമ്പളം വൈകുന്നു കൂടെ സാലറി ചലഞ്ചും; പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി
തിരുവന്തപുരം:കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍ നിയമിച്ച താല്കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി
നല്കി. ശമ്പളം വൈകുന്നതിലും സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിച്ചാണ് രാജി.
കോവിഡ് ഡ്യൂട്ടിക്കായി സംസ്ഥാനത്താകെ 950 ജൂനിയര്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്,ഇവരുെട
ശമ്പളവും തസ്തിക നിര്‍ണയിക്കാത്തതിനെതിരെ നേരത്തെ പ്രതിഷേധമുണ്ടായിരുന്നു,തസ്തിക നിര്‍ണയിച്ച് പിന്നീട്..
ഉത്തരവായെങ്കിലും പകുതിപ്പേര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല,350 പേര്‍ക്കാണ് ഇതുവരെ ശമ്പളം
കിട്ടിയത്,486പേര്‍ക്ക് കിട്ടിയിട്ടില്ല,കിട്ടിയവര്‍ക്ക് തന്നെ സാലറി ചാലഞ്ചും നികുതിയും
കിഴിച്ച് 27000 രൂപ മുതല്‍ 29000വരെയാണ് കയ്യില്‍ കിട്ടിയത്,42000 രൂപയാണ് ഇവര്‍ക്ക്
നിശ്ചയിച്ചിരുന്ന പ്രതിമാസം ശമ്പളം.ശമ്പളമില്ലാതെ ജോലി ചെയ്യാനാകില്ലെന്നാണ്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്
നിലവിലുള്ള 950 പേരില്‍ നൂറ് പേരുടെ കാലാവധി സെപ്തംബര്‍ 12ന് അവസാനിക്കും,ബാക്കിയുള്ള 800ലധികം
ഡോക്ടര്‍മാര്‍ രാജിക്കത്തും നല്കി കഴിഞ്ഞു,സെപ്തംബര്‍ പത്തുമുതല്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകില്ല
ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്ക്കുമ്പോള് ജൂനിയര്‍
ഡോക്ടര്‍മാരുടെ കൂട്ടരാജി കടുത്തവെല്ലുവിളിയാകും.പ്രതിമാസ
ശമ്പളത്തില്‍ നിന്ന് 6 ദിവസത്തെ വേതനമാണ് സാലറി ചാലഞ്ചിലേക്കായി
വെട്ടികുറയ്ക്കുന്നത്,തുല്യജോലി ചെയ്യുന്ന എന്‍എച്ച്എം
ഡോക്ടര്‍മാര്‍ക്ക് കിട്ടുന്ന ശമ്പളം പോലും ജൂനിയര്‍
ഡോക്ടര്‍മാര്‍ക്കില്ല,അതില്‍ നിന്ന് വിഹിതം പിടിക്കാനുള്ള
തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറമെന്നാണ് ഇവരുടെ സംഘടനയുടെ ആവശ്യം.